വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കെ. എസ്. ആര്‍. ടി. സി ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി- വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലായി കൊണ്ടുപോയി പിഡിപ്പിച്ചെന്നാരോപിച്ച് യുവതിയുടെ പരാതി. കെ. എസ്. ആര്‍. ടി. സി ഡ്രൈവറെ  പോലീസ് അറസ്റ്റ് ചെയ്തു. 

പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. റാന്നി സ്വദേശിയായ സുരേഷ് (42) ആണ് അറസ്റ്റിലായത്.

വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് 22കാരി പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. റാന്നിയില്‍ നിന്നാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്.

Latest News