തിരുവനന്തപുരത്ത് കെ. എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യാവാക്കള്‍ മരിച്ചു

തിരുവനന്തപുരം - അരുവിക്കരയില്‍ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളനാട്ടില്‍ നിന്ന് കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍പ്പെട്ടത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. ഷിബിന്‍(18), നിധിന്‍ (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News