ബെല്‍ഗാവി- കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഐ.എസ് ഭീകരരുമായി ബന്ധമുള്ള ആളോടൊപ്പം വേദി പങ്കിട്ടുവെന്ന ആരോപണവുമായി ബി.ജെ.പി.
ബെലഗാവിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ, ബസനഗൗഡ പാട്ടില്‍ യത്‌നാല്‍ എഎം.എല്‍.എയാണ് ആരോപണം ഉന്നയിച്ചത്. ഡിസംബര്‍ നാലിന് ഹുബ്ബള്ളിയിലെ ബാശാ പീര്‍ ദര്‍ഗക്കു സമീപം നടന്ന മുസ്ലിം മത നേതാക്കളുടെ കണ്‍വെന്‍ഷനിലാണ് ഐ.എസ് ഭീകരരുമായി ബന്ധമുള്ളയാള്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇരുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
വേദിയിലെത്തിയ ഇയാളുടെ ഐ.എസ് ബന്ധത്തെ കുറിച്ച് ഇവര്‍ക്ക് വിവരമുണ്ടായിരുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 
                                     
                                     
                                    





 
  
 