കൊണ്ടോട്ടിയില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം- കനത്തമഴയെ തുടര്‍ന്ന് കൊണ്ടോട്ടിക്കടുത്ത പൂച്ചാലില്‍ മണ്ണിടിഞ്ഞ് അഞ്ചംഗ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കണ്ണനാരി അബ്ദുല്‍ അസീസ് (45), ഭാര്യ സുനീറ (36), മകന്‍ ഉബൈദ് (ആറ്) എന്നിവരാണ് മരിച്ചത്. മറ്റു രണ്ടു മക്കളായ ഉവൈസ് (19), ഉനൈസ് (18) എന്നിവരെ രക്ഷപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് ദുരന്തമുണ്ടായത്. വീടിനു പുറകിലെ കുന്നിടിഞ്ഞ് വീടിനു മുകളിലേക്കു വീണു തകരുകയായിരുന്നു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും മറ്റു സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ നേരം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് അസീസിന്റെ മൃതദേഹം മണ്ണിനടിയില്‍ നിന്നും കണ്ടെടുത്തത്. നാലു വര്‍ഷമായി ഈ വീട്ടില്‍ തമാസമാക്കിയ അസീസ് ഓട്ടോ ഡ്രൈവറായിരുന്നു.


 

Latest News