Sorry, you need to enable JavaScript to visit this website.

അടിയന്തര പ്രാധാന്യമുള്ള ഓര്‍ഡിനന്‍സുകള്‍ മുഖ്യമന്ത്രി രാജ് ഭവനില്‍ എത്തി വിശദീകരിക്കണമെന്ന് കേരള ഗവര്‍ണ്ണര്‍

തിരുവനന്തപുരം - അടിയന്തര പ്രാധാന്യമുള്ള ഓര്‍ഡിനന്‍സുകള്‍ താന്‍ ഒപ്പിടണമെങ്കില്‍ മുഖ്യമന്ത്രി രാജ് ഭവനില്‍ എത്തി വിശദീകരിക്കണമെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം രാജ്ഭവനില്‍ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വി സിമാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  സര്‍ക്കാരില്‍ നിന്ന് ഉപദേശം തേടുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. പക്ഷെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല വി സിയായി  ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന ആരോപണം ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രതിനിധിയെത്തിയത്. താന്‍ തീരുമാനം എടുത്തത് എ ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. എ ജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

 

Latest News