വയനാട്ടില്‍ അര കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍

മാനന്തവാടി-സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന അര കിലോഗ്രാം കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. മാനന്തവാടി അഞ്ചാംമൈല്‍ പറമ്പന്‍വീട്ടില്‍ ഹസീബ്(23), മലപ്പുറം തിരൂര്‍ വലിയപറമ്പില്‍ സോഫിയ((32) എന്നിവരെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠനും സംഘവും അറസ്റ്റുചെയ്തത്. ബാവലി ചെക്പോസ്റ്റില്‍ പരിശോധനയിലാണ് ഇവരുടെ കൈവശം കഞ്ചാവ് കണ്ടെത്തിയത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജി പോള്‍, ഷിനോജ്, അര്‍ജുന്‍, ഷൈനി, ഡ്രൈവര്‍ രമേഷ് എന്നിവരും അടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.
പുല്‍പള്ളി-എക്സൈസ് സംഘം പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 317 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി. പനമരം കൂളിവയല്‍ കുന്നുമ്മല്‍ നിസാമുദ്ദീന്‍(31), നെല്ലിയമ്പം ഉളിയത്തുപറമ്പ ഷംസുദ്ദീന്‍(31) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചാരിച്ച ബൈക്ക് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബൈക്ക് കസ്റ്റഡിയിലെടുത്തു.
 

Latest News