ആനക്കൊമ്പും പുലിപ്പല്ലും തോക്കും സ്‌ഫോടക വസ്തുക്കളുമായി മൂന്നുപേർ പിടിയിൽ

(അട്ടപ്പാടി) പാലക്കാട് - പുലിപ്പല്ലും ആനക്കൊമ്പും തോക്കും സ്‌ഫോടക വസ്തുക്കളുമായി അട്ടപ്പാടിയിൽ മൂന്നു പേർ പിടിയിൽ. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസുഫ്ഖാൻ, ബെംഗ്ലൂർ സ്വദേശി അസ്‌ക്കർ എന്നിവരാണ് പിടിയിലായത്. രണ്ട് ആനക്കൊമ്പും ആറ് നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഒപ്പം സ്‌ഫോടകവസ്തുക്കളും കണ്ടെത്തി. 
 ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടിൽ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയതെന്നും കുടുതൽ അന്വേഷണം നടത്തിവരികയാണെന്നും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെന്റ് സെല്ലും ഫഌയിങ് സ്‌ക്വാഡും അറിയിച്ചു. 

Latest News