Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുഎപിഎ കേസുകളില്‍ ഒന്നാമത് കശ്മീര്‍; രാജ്യദ്രോഹത്തില്‍ പശ്ചിമ ബംഗാള്‍

ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളില്‍ മുക്കാല്‍ ഭാഗവും നാല് സംസ്ഥാനങ്ങളില്‍. ഇതില്‍ ജമ്മു കശ്മീരിനാണ് ഒന്നാം സ്ഥാനം. മണിപ്പൂര്‍, അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 

ജമ്മു കശ്മീരിലാണ് 371 യുഎപിഎ കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മണിപ്പൂരില്‍ 167, അസമില്‍ 133, ഉത്തര്‍പ്രദേശില്‍ 101 എന്നിങ്ങനെയാണ് കണക്ക്. 

രാജ്യദ്രോഹ കേസുകളില്‍ നാലിലൊന്ന് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പശ്ചിമ ബംഗാളിലാണ്- അഞ്ചെണ്ണം. ജമ്മു കശ്മീര്‍, മണിപ്പൂര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മൂന്ന് വീതം രാജ്യദ്രോഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020 മുതല്‍ രാജ്യദ്രോഹ കേസുകള്‍ കുറഞ്ഞുവെങ്കിലും യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് വര്‍ധനവാണുണ്ടായത്. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട വാര്‍ഷിക കുറ്റകൃത്യ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

Latest News