Sorry, you need to enable JavaScript to visit this website.

ഓരോ പത്തുമിനുട്ടിലും ഗാസയില്‍ ഒരു കുഞ്ഞുവീതം കൊല്ലപ്പെടുന്നെന്ന് ലോകാരോഗ്യ സംഘടന

ഗാസ- ഗാസയില്‍ ഓരോ പത്തുമിനിറ്റിലും ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. മാനവികതയുടെ ഇരുണ്ടസമയങ്ങളിലൂടെയാണ് ഗാസ കടന്നു പോകുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ ഫലസ്തീന്‍ പ്രദേശത്തെ പ്രതിനിധി റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞു. ജനീവയില്‍ മാധ്യമ പ്രവര്‍ത്തകരോട് വീഡിയൊ കോളിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ടവരില്‍ അറുപതു ശതമാനത്തിലധികം പേര്‍ സ്ത്രീകളും കുട്ടികളുമാണ്. 42,000ത്തോളം പേര്‍ക്ക് പരുക്കേറ്റതായും റിച്ചാര്‍ഡ് അറിയിച്ചു. 

ഖാന്‍ യൂനിസിലും റാഫയിലും ഇസ്രായില്‍ ആക്രമണം രൂക്ഷമാക്കിയതോടെ സ്ഥിതിഗതികള്‍  വഷളായിക്കൊണ്ടിരിക്കുകയാണ്. ഗാസയുടെ തെക്കന്‍ പ്രദേശത്തും ആക്രമണം ശക്തമായി തുടരുകയാണ്. 

ഗാസയിലേക്ക് എത്തുന്ന സഹായങ്ങള്‍ തികയാത്ത അവസ്ഥയാണുള്ളതെന്നും ആശുപത്രികളില്‍ 3500 ബെഡുകളുണ്ടായിരുന്നത് ആശുപത്രികളുടെ നേരെയും ആക്രമണം ഉണ്ടായതോടെ 1500 ആയി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി സൗകര്യങ്ങളുടെ അഭാവം ഗാസയ്ക്ക് താങ്ങാന്‍ കഴിയില്ലെന്നും റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞു.

Latest News