സൗദിയില്‍ മലകയറുന്നതിനിടെ ലോറി കൊക്കയില്‍; മൂന്നു മരണം

അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട മജാരിദയില്‍ റൈമാന്‍ മലമുകളില്‍ നിന്ന് ലോറി കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു തൊഴിലാളികള്‍ മരിച്ചു.  സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി കരാറിലേര്‍പ്പെട്ട കമ്പനിക്കു കീഴിലെ ലോറിയാണ് അപകടത്തില്‍ പെട്ടത്. മലകയറുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റോഡ് സൈഡിലെ കോണ്‍ക്രീറ്റ് ബാരിക്കേഡ് തകര്‍ത്ത് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
അമ്പതു മീറ്റര്‍ താഴ്ചയിലാണ് ലോറി തടഞ്ഞു നിന്നത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് മജാരിദ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി.

 

Latest News