വായ്പയെടുത്ത 14 കോടി തിരിച്ചടച്ചില്ല, ഹീരാ ഗ്രൂപ്പ് എം.ഡി അറസ്റ്റില്‍

കൊച്ചി - വായ്പാ തട്ടിപ്പ് കേസില്‍ ഹീരാ ഗ്രൂപ്പ് എം.ഡി ഹീര ബാബു (അബ്ദുള്‍ റഷീദ് ബാബു) അറസ്റ്റില്‍. 14 കോടിയുടെ വായ്പാ തട്ടിപ്പിന്റെ പേരിലാണ് അറസ്റ്റ്. എസ്.ബി.ഐ നല്‍കിയ പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എസ്.ബി.ഐയുടെ പരാതിയിലാണ് ഇ.ഡി നടപടിയെങ്കിലും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ഹീര ബാബുവില്‍ ഒതുങ്ങി നില്‍ക്കില്ലെന്നാണ് സൂചന. പോലീസും സി.ബി.ഐയും ഇതേ കേസ് അന്വേഷിച്ചിരുന്നു.

ഫ്‌ളാറ്റ് നിര്‍മാണത്തിനായി വായ്പ എടുത്തതിന് ശേഷം ബാങ്കിനെ വഞ്ചിച്ചുവെന്ന കേസിലാണ് ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്കുളത്തെ ഫ്‌ളാറ്റ് നിര്‍മാണത്തിനാണ് വായ്പ എടുത്തത്. എന്നാല്‍, ഫ്‌ളാറ്റുകള്‍ വില്‍പന നടത്തിയെങ്കിലും വായ്പ തിരിച്ചടച്ചില്ല. നേരത്തെ ഹീര ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.

 

Latest News