എങ്ങനെ കഴിയുന്നു ഇത്രയും ക്രൂരത കാട്ടാന്‍, ആ പിഞ്ചുകുഞ്ഞിന്റെ തലയോട്ടി തകര്‍ത്തത് കാല്‍ മുട്ടുകൊണ്ട്, ശരീരത്തില്‍ കടിച്ചു

കൊച്ചി - ഒന്നരമാസം പ്രായമുള്ള പിഞ്ഞുകുഞ്ഞിനെ എളമക്കരയിലെ ലോഡ്ജില്‍ വെച്ച് വളരെ ക്രൂരമയാണ് കൊലപ്പെടുത്തിയതെന്ന് പോലീസിന് തെളിവ് ലഭിച്ചു. അമ്മയുടെ ആണ്‍സുഹൃത്തായ പ്രതി ഷാനിഫ് നേരത്തെയും കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് ലോഡ്ജില്‍ മുറിയെടുത്തത.് കാല്‍മുട്ടു കൊണ്ട് കുഞ്ഞിന്റെ തലക്കിടിച്ചാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടുവെന്ന് ഉറപ്പിക്കാനായി കുട്ടിയുടെ ശരീരത്തില്‍ ആഴത്തില്‍ കടിച്ചു നോക്കിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ വാരിയെല്ലും തകര്‍ത്തു.  വാരിയെല്ലിന് പരിക്കുപറ്റിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. അശ്വതിയെ മതം മാറ്റാന്‍ സുഹൃത്തായ ഷാനിഫ് ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ വേണ്ട എന്ന് അശ്വതിയോട് പ്രതി പറഞ്ഞിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അശ്വതി വിവരം മറച്ചുവെച്ചത് കുറ്റമാണെന്നും പൊലീസ് പറഞ്ഞു. ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന ദമ്പതികളുടെ തര്‍ക്കമാണ് പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് പോലീസ് പറയുന്നത്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴിയാണ് ആലപ്പുഴ സ്വദേശിയായ അശ്വതിയും കണ്ണൂര്‍ സ്വദേശിയായ ഷാനിഫും അടുപ്പത്തിലായത്. അശ്വതിയും കണ്ണൂര്‍ സ്വദേശിയായ ഷാനിഫും നിയമപരമായി വിവാഹിതരല്ല. കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു കഴിഞ്ഞ കുറച്ച് നാളായി ഇവരുടെ താമസം. അശ്വതി നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. കുഞ്ഞ് ജനിച്ചതോടെ അശ്വതിയും ഷാനിഫും തമ്മില്‍ കുഞ്ഞിന്റെ പിതൃത്വത്തില്‍ തര്‍ക്കമുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച അന്നുമുതല്‍ തന്നെ കൊലപ്പെടുത്താന്‍ ഷാനിഫ് ശ്രമം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News