ജീരകസോഡയില്‍ ചത്ത എലി;  കുടിച്ച യുവാവിന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്-ജീരകസോഡയില്‍ ചത്ത എലിയെ കണ്ടത്തിയതായി പരാതി. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയില്‍നിന്നു വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. മുക്കം മുത്തേരി സ്വദേശി വിനായകന്‍ വാങ്ങിയ സോഡയിലാണ് എലിയെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സോഡ കുടിച്ച മുക്കം വിനായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഇയാള്‍ ചികിത്സ തേടി.

Latest News