Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പട്ടയം: നവകേരള സദസ്സിലേക്ക് മാർച്ച് നടത്തിയവരെ അറസ്റ്റ് ചെയ്തു

തൃശൂർ - പട്ടയ വിഷയത്തിൽ പരിഹാരമാവശ്യപ്പെട്ട് നവകേരള സദസ്സിലേക്ക് മാർച്ച് നടത്തിയ പട്ടയ സമരക്കാരെയും വെൽഫെയർ പാർട്ടി നേതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു. നവകേരള സദസ്സ് ജനവഞ്ചന സദസ്സ് ആണെന്നു ആരോപിച്ച് മാർച്ച് നടത്തിയ പട്ടയ സമരക്കാരെയും വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ നേതാക്കളായ കെ.കെ. ഷാജഹാൻ, സരസ്വതി വലപ്പാട്, ഷാജഹാൻ എളനാട് എന്നിവരെയുമാണ് ചെറുതുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വൈകുന്നേരത്തോടെ ജാമ്യത്തിൽ വിട്ടയച്ചു. 

ചേലക്കര നിയോജക മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ നിരന്തരമായി നിവേദനങ്ങൾ നൽകിയിട്ടും ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കാതെ വീണ്ടും പരാതിയുണ്ടെങ്കിൽ അപേക്ഷ കൊടുക്കാൻ ആവശ്യപ്പെടുന്ന നവകേരള സദസ്സ് ജനങ്ങളെ പരിഹസിക്കലാണെന്നും വെൽഫെയർ പാർട്ടി നേതാക്കൾ പറഞ്ഞു. 
തൃശൂർ വനഭൂമി പട്ടയ ഓഫീസിൽ ആവശ്യത്തിന് സർവേയർമാരെ നിയമിക്കുക, എത്രയും പെട്ടെന്ന് സർവ്വേ പൂർത്തീകരിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് കൊടുക്കുക, ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് നിർമാണം ഉടൻ പൂർത്തീകരിക്കുക, എളനാട് മേപ്പാടം റോഡിൽ അടിയന്തരമായി കാന നിർമിക്കുക എന്നീ ആവശ്യങ്ങളിൽ ഉടൻ നടപടി എടുക്കാത്ത പക്ഷം നവകേരള സദസ്സിലേക്ക് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം വെൽഫെയർ പാർട്ടി നേതാക്കൾ അറിയിച്ചിരുന്നു. 
 

Latest News