Sorry, you need to enable JavaScript to visit this website.

കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, കെ.എസ്.യു ഹൈക്കോടതിയില്‍

കളമശേരി- കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അധികാരികളുടെ അനാസ്ഥമൂലം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് നടന്നിട്ടും സര്‍ക്കാര്‍ ഗൗരവത്തോടെ വിഷയത്തെ കാണുന്നില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ വിദ്യാര്‍ഥികളാണ് ഉത്തരവാദികള്‍ എന്ന മുന്‍ വിധിയോടെ പത്രക്കുറിപ്പ് പോലും ഇറക്കുന്ന സാഹചര്യം യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോള്‍ നിഷ്പക്ഷമായ ഒരു ജുഡീഷ്യല്‍ അന്വേഷണം ഈ വിഷയത്തില്‍ നടത്തണമെന്നാണ് കെ.എസ്.യു ഉന്നയിക്കുന്ന ആവശ്യം. ദുരന്തശേഷം സ്‌ക്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പലിനെ ബലിയാടാക്കി സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനമാണെന്ന് ഹരജിയില്‍ പറയുന്നു.

ചട്ടവിരുദ്ധമായി യൂത്ത് വെല്‍ഫെയര്‍ സ്ഥാനത്ത് എത്തിയ പി.കെ ബേബിയെ ആദ്യം അന്വേഷണത്തിനായുള്ള സിന്‍ഡിക്കേറ്റ് ഉപസമതിയില്‍ ഉള്‍പ്പെടുത്തുകയും വിവാദമായപ്പോള്‍ അത് പിന്‍വലിക്കുകയും ചെയ്‌തെങ്കിലും നിലവില്‍ നടത്തുന്ന അന്വേഷണത്തില്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തുന്നതായും കെ.എസ്.യു ഉന്നയിച്ചു.

 

Latest News