ജ്യൂസ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച കട ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ ബേക്കറി ജീവനക്കാരനെ അറസ്റ്റു ചെയ്തു. പീരുമേട്ടിലെ ബേക്കറിയിലാണ് സംഭവം. 

വല്ല്യമ്മയോടൊപ്പം ജ്യൂസ് വാങ്ങാന്‍ ബേക്കറിയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച കേസില്‍ പീരുമേട് അമ്പലംകുന്ന് സ്വദേശി ചീരന്‍ (53) ആണ് പോലീസിന്റെ പിടിയിലായത്. 

ജ്യൂസ് ആവശ്യപ്പെട്ടപ്പോള്‍ ഇത് നല്‍കാനായി ഫ്രിഡ്ജിന് സമീപമെത്തിയപ്പോള്‍ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News