Sorry, you need to enable JavaScript to visit this website.

വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ നിലവിലെ നിബന്ധനകളില്‍ ഇളവു വരുത്താനാവില്ല: നിര്‍മല സീതാരാമന്‍

ന്യൂദല്‍ഹി- സംസ്ഥാനത്തിന്റെ വായ്പ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ നിലവിലെ നിബന്ധനകളില്‍ ഇളവു വരുത്താനാവില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്‌സഭയില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ എം. പിയുടെ ചോദ്യത്തിനന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

നിലവിലെ വായ്പാ പരിധിക്ക് പുറമെ കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉത്്പാദനത്തിന്റെ ഒരു ശതമാനം കൂടി വായ്പ അധികമായ എടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നെതും ധനമന്ത്രി ചൂണ്ടിക്കാട്ടി.

പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സ്രോതസുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നം നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Latest News