Sorry, you need to enable JavaScript to visit this website.

ജിദ്ദ ചേരിവികസനം: വാടകയിനത്തിൽ അടച്ചത് 88.9 കോടി റിയാൽ 

ജിദ്ദ - നഗരത്തിൽ നടപ്പാക്കുന്ന ചേരിവികസന പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിച്ച കുടുംബങ്ങളെ സർക്കാർ ചെലവിൽ മാറ്റിപ്പാർപ്പിക്കുന്ന പദ്ധതിക്ക് കീഴിൽ 2021 ഒക്‌ടോബർ മുതൽ ഇതുവരെ വാടകയിനത്തിൽ 88.95 കോടി റിയാൽ അടച്ചതായി ചേരിവികസന കമ്മിറ്റി അറിയിച്ചു. ആകെ 24,848 സ്വദേശി കുടുംബങ്ങളെ സർക്കാർ ചെലവിൽ മാറ്റിപ്പാർപ്പിച്ചു. 3,197 കുടുംബങ്ങൾക്ക് സ്വന്തം ഉടമസ്ഥതയിൽ പാർപ്പിടങ്ങൾ വിതരണം ചെയ്തതായും കമ്മിറ്റി അറിയിച്ചു. 
ചേരിപ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളും മരുന്നും ഭക്ഷണവും ഫർണിച്ചർ നീക്കം ചെയ്യലും ബേബിഫുഡും അടക്കം 1,12,000 ലേറെ സർക്കാർ സേവനങ്ങൾ സൗജന്യമായി നൽകി. കുടിയൊഴിപ്പിച്ച കുടുംബങ്ങളിലെ 297 യുവതീയുവാക്കൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടെത്തി നൽകി.
 

Latest News