കോഴിക്കോട്ട് പ്ലസ്ടു പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനിക്ക് പീഡനം; അധ്യാപകന് കഠിന തടവും പിഴയും ശിക്ഷ

 (നാദാപുരം) കോഴിക്കോട്  - പ്ലസ് ടു പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെ ഏഴുവർഷം കഠിന തടവിനും 5000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് കോടതി. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി.
 ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്ലസ്ടു കണക്ക് പരീക്ഷ എഴുതുന്നതിനിടെ ഡ്യൂട്ടിക്കായി എത്തിയ അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിലാണ് നടപടി.
 

Latest News