നിയമലംഘനം; കേരളത്തിലെ 9 സഹകരണ ബാങ്കുകൾക്ക് ഇ.ഡി പിഴ ചുമത്തിയതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി - നിയമ ലംഘനങ്ങളെത്തുടർന്ന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഉൾപ്പെടെയുള്ള കേരളത്തിലെ ഒൻപത് സഹകരണ ബാങ്കുകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇതുവരെ പിഴ ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ മുരളീധരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സർക്കാർ ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്.
 സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ കുംഭകോണങ്ങളെ കുറിച്ചുള്ള വിവരം മന്ത്രാലയത്തിന്റെ കൈയിൽ ഇല്ലെന്നും കമ്പനികാര്യ മന്ത്രാലയം അറിയിച്ചു.
 

Latest News