Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫേസ്ബുക്ക് കൂട്ടുകാരിക്ക് പീഡനം; സൈനികന്‍ അറസ്റ്റില്‍

ഹരിപ്പാട്- ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ സൈനികന്‍ അറസ്റ്റില്‍. പുറക്കാട് സ്വദേശിയായ യുവ സൈനികനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പുറക്കാട് പുന്തല കാട്ടില്‍ പറമ്പില്‍ സുജിത്ത് (23) ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തോട്ടപ്പള്ളി സ്വദേശിനി 18 കാരിയുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ സൈനികനായ ഇയാള്‍ കാമുകിയെ ബൈക്കില്‍ കയറ്റി ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയില്‍ കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ തിരികെ നാട്ടില്‍ കൊണ്ടുവന്നു വിട്ടു. പിന്നീട് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ഫോണെടുക്കുകയോ പെണ്‍കുട്ടിയുമായി സംസാരിക്കുവാനോ തയാറായില്ല. ഇയാളുടെ വീട്ടുകാരെ വിവരം ധരിപ്പിച്ചെങ്കിലും പെണ്‍കുട്ടിയേയും വീട്ടുകാരേയും  ആക്ഷേപിക്കുന്ന തരത്തിലുള്ള സംസാരവും പെരുമാറ്റവുമാണുണ്ടായത്. ഇതില്‍ മനംനൊന്ത യുവതി ഉറക്ക ഗുളികകള്‍ കഴിക്കുകയും ചെയ്തു. ഉറക്ക ഗുളികകള്‍ കഴിച്ചതറിഞ്ഞെത്തിയ സുജിത്ത് യുവതിയുടെ കരണത്തടിച്ചു. തുടര്‍ന്ന് അവശയായ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്ത യുവതിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം ഡോക്ടറോട്  പറഞ്ഞത്. വിവരമറിഞ്ഞ ഡോക്ടര്‍ തൃക്കുന്നപ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പീഡനത്തിന് കേസെടുത്ത പോലീസ് ഇയാളെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News