Sorry, you need to enable JavaScript to visit this website.

ഡ്രൈവിംഗ് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി, പ്രതികള്‍ പിടിയില്‍

ഗാസിയാബാദ് - സുഹൃത്തിനൊപ്പം ഡ്രൈവിംഗ് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അവരില്‍ രണ്ട് പ്രതികളെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഇവര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. നവംബര്‍ 30 നാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തിനൊപ്പം 20 കാരിയായ പെണ്‍കുട്ടി സ്‌കൂട്ടി ഓടിക്കാന്‍ പഠിക്കുകയായിരുന്നു  ഇതിനിടെയാണ് പ്രതികളിലൊരാള്‍ സ്ഥലത്തെത്തിയത്. മറ്റ് പ്രതികളെ കൂടി വിളിച്ച് വരുത്തിയ ശേഷം പെണ്‍കുട്ടിയുടെ സുഹൃത്തിനെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇരയുടെ സുഹൃത്തിനെയും ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതുവഴി ഒരു വാഹനം കടന്നുപോയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു പ്രതിയെ ഇന്നലെയാണ് പിടികൂടിയത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികളും പിടിയിലായി.

Latest News