കൊണ്ടോട്ടിയില്‍ പതിനേഴ്കാരന്‍ ഷോക്കേറ്റു മരിച്ചു, വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റതാണെന്ന് സൂചന

മലപ്പുറം - മലപ്പുറം കൊണ്ടോട്ടി കിഴിശേരിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17 ) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. സിനാനെ കിഴിശേരിയില്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനാന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനെ (17) പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.

 

Latest News