Sorry, you need to enable JavaScript to visit this website.

ഐ എസ് ആര്‍ ഒ ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു  

വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനായി ഐ എസ് ആര്‍ ഒ ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നു. വൈകതെ തന്നെ ചാനല്‍ സംപ്രേക്ഷണം ആരംഭികും രജ്യത്തെ മുഴുവന്‍ ഇടങ്ങളിലും ലഭ്യമാകുന്ന തരത്തിലാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുക. ശാസ്ത്രത്തെ കുറിച്ചുള്ള കൌതുകം കുട്ടികളില്‍ ഇതിലൂടെ വളര്‍ത്തിയെടുക്കാനാകും എന്നാണ് ഇതിലൂടെ ഐ എസ് ആര്‍ കണക്കാക്കുന്നത്.  അമേരിക്കന്‍ ബഹിരാകാശ ഗവേഷണ  കേന്ദ്രമായ നാസ സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തതിന് സമാനമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രവും നേരില്‍ കണ്ടറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കാനും ഐ എസ് ആര്‍ ഒ തീരുമാനിച്ചതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ പറഞ്ഞു. ബഹിരാകാശ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 50 കോടിയോളം രൂപ ചെലവിട്ട് ഐഎസ്ആര്‍ഒ ആറ് ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗവേഷന രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്‌പെയ്‌സ് ഇന്നവേഷന്‍ പുരസ്‌കാരവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Latest News