തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാര്‍ പതിനാലായിരം കടന്നു

തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം പ്രതിദിനം പതിനാലായിരം കടന്നു. കോവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതില്‍ 8775 പേര്‍ ആഭ്യന്തര യാത്രക്കാരും 5474 പേര്‍ രാജ്യാന്തര യാത്രക്കാരുമാണ്. നവംബര്‍ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്.

നവംബറില്‍ 3.64 ലക്ഷം പേര്‍ വിമാനത്താവളം വഴി യാത്ര ചെയ്തപ്പോള്‍ അവരില്‍ 2.11 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരുമായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു മാസത്തില്‍ രണ്ട് ലക്ഷം കവിയുന്നതും ഇതാദ്യമാണ്.

എല്ലാ യാത്രക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ എയര്‍പോര്‍ട്ട് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ആധുനിക റബ്ബര്‍ റിമൂവല്‍ മെഷീന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്തിരുന്നു. പുതിയ റണ്‍വേ റബ്ബര്‍ ഡെപ്പോസിറ് ആന്‍ഡ് പെയിന്റ് റിമൂവല്‍ മെഷീന്‍ റണ്‍വേയിലെ അപകടകരമായ വസ്തുക്കളും പഴയ മാര്‍ക്കിങ്ങുകളും നീക്കാനും ഉപയോഗിക്കാനാണിത്.

Latest News