കോൺഗ്രസ് തിരിച്ചുവരും; 20 വർഷം മുമ്പുള്ള സമാന സഹചര്യം അനുസ്മരിച്ച് ജയറാം രമേശ്

ന്യൂദൽഹി-കോൺഗ്രസിനുണ്ടായ തിരിച്ചടിയിൽ 20 വർഷം മുമ്പുള്ള സമാനമായ സാഹചര്യം അനുസ്മരിച്ച് കോൺഗ്രസ്  ജനറൽ സെക്രട്ടറി ജയറാം രമേശ്. 20 വർഷം മുമ്പ് ദൽഹിയിൽ മാത്രം വിജയിച്ചപ്പോൾ മൂന്ന് സംസ്ഥാനങ്ങളിൽ തോറ്റിരുന്നുവെന്നും എന്നാൽ 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചുവരവ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ആ സാഹചര്യം ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായി 20 വർഷം മുമ്പ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിരുന്നു. ദൽഹിയിൽ മാത്രം വിജയിച്ചു. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ, പാർട്ടി തിരിച്ചുവരികയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ കോൺഗ്രസ്സ് സർക്കാർ രൂപവത്കരിക്കുമന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും കോൺഗ്രസ്  ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Latest News