Sorry, you need to enable JavaScript to visit this website.

പൊതുസ്ഥലങ്ങളില്‍ ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച് പണമിടപാട് നടത്തുന്നുണ്ടോ; എങ്കില്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം- പൊതുസ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിന്റെ മുന്നറിയിപ്പ്. 

പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നാണ് പോലീസ് മുന്നറിയിപ്പില്‍ പറയുന്നത്. സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യു. പി. ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കണമെന്നും പാസ്‌വേഡും യു. പി. ഐ ഐ. ഡിയും ഉള്‍പ്പടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈഫൈ മുഖേന ചോരാന്‍ സാധ്യത കൂടുതലുണ്ട്. 

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു.

ഇത്തരത്തില്‍ ഓണലൈന്‍ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യാം. ഒരു മണിക്കൂറിനകം വിവരം 1930ല്‍ അറിയിച്ചാല്‍ പോലീസിന് പണം തിരിച്ചുപിടിക്കാന്‍ സാധിച്ചേക്കും.

Latest News