ഒരു കിലോഗ്രാം എം. ഡി. എം. എയുമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി- പറവൂരില്‍ വന്‍ മയക്കു മരുന്ന് വേട്ട. ഒരു കിലോഗ്രാം എം. ഡി. എം. എയുമായി രണ്ടു പേരാണ് പോലീസ് പിടിയിലായത്. കരുമാലൂര്‍ സ്വദേശികളായ നിഥിന്‍ വേണുഗോപാലും നിഥിന്‍ വിശ്വനുമാണ് പിടിയിലായത്. സിനിമാ ഷൂട്ടിങ്ങിനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ മയക്ക് മരുന്ന് ഇടപാട് നടത്തിയത്. 

പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് എം. ഡി. എം. എ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണി മൂല്യം 70 കോടി രൂപ വരുമെന്നാണ് വിവരം. പറവൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എം. ഡി. എം. എയുമായി രണ്ടുപേര്‍ പിടിയിലായത്.

Latest News