ന്യൂദൽഹി- കേരളത്തിൽ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ആറു സീറ്റുകൾ വിജയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജന സെക്രട്ടറി രാധാമോഹൻ ദാസ് പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെ കേരളത്തിലെ ഒരു വാർത്താ ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പാർട്ടി പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ ആരൊക്കെയെന്ന് വിജയിച്ച എം.എൽ.എമാർ തീരുമാനിക്കുമെന്നും രാധാമോഹൻ ദാസ് അഗർവാൾ പറഞ്ഞു.