പാലക്കാട്- നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാലു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ദൗര്‍ഭാഗ്യകരമായ തിരഞ്ഞെടുപ്പ് ഫലമായിപ്പോയെന്ന് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിലെ തമ്മിലടിയാണ് പ്രശ്നമെന്നും അദ്ദേഹം പാലക്കാട് ചിറ്റൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'തമ്മിലടിയും അഹങ്കാരവുമാണ് കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത്. ഒപ്പം നില്‍ക്കുന്നവരെ അവര്‍ വഞ്ചിക്കുകയാണ്. മതനിരപേക്ഷ നിലപാടുയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കോണ്‍ഗ്രസിലുള്ളവരില്‍ ചിലര്‍ ബി.ജെ.പിയുടെ ഏജന്റുമാരാണെന്നും അദ്ദേഹം ആരോപിച്ചു.