വലിയ തിരിച്ചടികള്‍ക്കിടയിലും കോണ്‍ഗ്രസിന് കച്ചിത്തുരുമ്പായി തെലങ്കാന, ബി ജെ പിയും നേട്ടമുണ്ടാക്കി

ഹൈദരാബാദ് - നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വലിയ തിരിച്ചടികള്‍ക്കിടയിലും കോണ്‍്ഗ്രസിന് ആശ്വാസമായി തെലങ്കാന. ഇവിടെ ഭരണം കോണ്‍ഗ്രസ് ഉറപ്പിച്ചു കഴിഞ്ഞു. ഭരണമുന്നണിയായ ബി ആര്‍ എസിന് മൂന്നാം ഊഴം നല്‍കാതെ പിടിച്ചു കെട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും വലിയ തിരിച്ചടി നേരിട്ടപ്പോള്‍ കോണ്‍ഗ്രസിന് ചെറിയ ആശ്വാസം പകരാന്‍ തെലങ്കാനയ്ക്ക് കഴിഞ്ഞു. തെലങ്കാനയുടെ രൂപീകരണം മുതല്‍ അവിടുത്തെ അനിഷേധ്യ നേതാവായിരുന്ന കെ.ചന്ദ്രശേഖര റാവുവിന്റെ ബി ആര്‍ എസിനെ തറപറ്റിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യം തന്നെയാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ സംഘടനാ ശേഷിയേക്കാള്‍ ഭരണവിരുദ്ധ വികാരമാണ് കോണ്‍്ഗ്രസിനെ തുണച്ചത്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷത്തേക്കാല്‍ വലിയ മുന്നേറ്റം ഇവിടെ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതും ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പ്രധാനമായും വിലയിരുത്തപ്പെടേണ്ട കാര്യമാണ്.

 

Latest News