രാജസ്ഥാനില്‍ വിധിയെഴുത്ത് കോണ്‍ഗ്രസ്  ദുര്‍ഭരണത്തിനെതിരെ-ബി.ജെ.പി 

ജയ്പൂര്‍-രാജസ്ഥാനില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് രാജ്യവര്‍ദ്ധന്‍ റാത്തോര്‍. കേന്ദ്രത്തിലെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണമികവും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍ഭരണം തമ്മിലുള്ള മത്സരമാണ് രാജസ്ഥാനില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഏറ്റവും ആകാംക്ഷ നിറഞ്ഞ ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മികച്ച ഭരണവും കോണ്‍ഗ്രസിന്റെ ദുര്‍ഭരണവും തമ്മിലുള്ള മത്സരമാണിത്. വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം ഉയര്‍ന്ന നിലയിലായിരുന്നു. ഒരു മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്'- രാജ്യവര്‍ദ്ധന്‍ റാത്തോര്‍ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തിയാല്‍ ആരാകും മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് പാര്‍ട്ടി നേതൃത്വം അതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നാണ് രാജ്യവര്‍ദ്ധന്‍ റാത്തോര്‍ വ്യക്തമാക്കിയത്. 


 

Latest News