ജയ്പൂർ- വോട്ടെണ്ണലിന്റെ ആദ്യസൂചനകളും കഴിഞ്ഞ് വോട്ടെണ്ണൽ കാര്യമായി പുരോഗമിച്ചതോടെ കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തേക്ക്. 199 അംഗ നിയമസഭയിൽ നൂറിലേറെ സീറ്റുകൾക്ക് ബി.ജെ.പി മുന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി 33 സീറ്റുകൾ അധികം ബി.ജെ.പിക്ക് ലഭിച്ചു. കോൺഗ്രസിനാകട്ടെ 21 സീറ്റുകളുടെ കുറവാണ് സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മികച്ച ഭരണവും കോൺഗ്രസിന്റെ ദുർഭരണവും തമ്മിലാണ് പോരാട്ടമെന്ന് ബി.ജെ.പി രാജസ്ഥാൻ നേതാവ് രാജ് വര്‍ധന്‍ സിംഗ് റാത്തോഡ് പറഞ്ഞു.
'ഇത് ആവേശകരമായ ദിവസമാണ്. പ്രധാനമന്ത്രി മോഡിയുടെ മികച്ച ഭരണവും കോൺഗ്രസിന്റെ ദുർഭരണവും തമ്മിലുള്ള മത്സരമാണിത്. വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,' റാത്തോഡ് പറഞ്ഞു.