Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭൂമിയിലെ നരകം വീണ്ടും ഗാസയിൽ തിരിച്ചെത്തി

ഗാസ-ഒരാഴ്ച്ചയിലെ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിലേക്ക് ഇസ്രായിലിന്റെ കനത്ത ആക്രമണം തുടർന്നതോടെ ഭൂമിയിലെ നരകമായി വീണ്ടും ഗാസ മാറി. കുട്ടികളെ അടക്കം നിഷ്ഠൂരമായി കൊന്നൊടുക്കിയാണ് ഗാസയിൽ ഇസ്രായിൽ ആക്രമണം തുടരുന്നത്. ഭൂമിയിലെ നരകം ഗാസയിലേക്ക് മടങ്ങിയെത്തി എന്നാണ് ജനീവയിലെ യു.എൻ ഹ്യൂമാനിറ്റേറിയൻ ഓഫീസ് വക്താവ് ജെൻസ് ലാർകെ പറഞ്ഞത്. ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ ആദ്യ മണിക്കൂറുകളിൽ തന്നെ കൊല്ലപ്പെട്ടു. ഇന്ന് ഇസ്രായിലിന്റെ കനത്ത ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേരെ പേരെയാണ് ഇസ്രായിൽ കൊന്നത് എന്നാണ് കണക്ക്. 
കുടുംബങ്ങളെ വീണ്ടും ഒഴിപ്പിക്കാൻ ഇസ്രായിൽ ആവശ്യപ്പെട്ടു. ഗാസയിലെ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും സുരക്ഷിതമായ ഒരിടവുമില്ലെന്ന് യുഎൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു. ഈ ദുരന്തം വളരെ കുറച്ചുപേർക്ക് മാത്രമേ അതിജീവിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മൂന്നു പള്ളികൾ ഇസ്രായിൽ തകർത്തു. ഖാൻ യൂനിസ് മേഖല ഉൾപ്പെടെ 400 ലധികം ലക്ഷ്യങ്ങൾ ഒറ്റരാത്രികൊണ്ട് ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. 
ആകാശത്തേക്ക് പുകപടലങ്ങൾ ഉയർന്നു. വടക്ക് ഭാഗത്ത് യുദ്ധം രൂക്ഷമായതിനാൽ ഓടിപ്പോയ ഗാസ നിവാസികൾ ഖാൻ യൂനിസിലും റഫയിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. തെക്ക് ഭാഗത്തേക്ക് നീങ്ങാൻ ഇസ്രായിലി സൈന്യം തയാറെടുക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഗാസയുടെ വടക്കുഭാഗത്തേക്കു കടക്കുന്നതിന് മുമ്പ് അവർ പ്രയോഗിച്ച അതേ തന്ത്രമാണിത്.
വെടിനിർത്തൽ അവസാനിച്ചതിന് ശേഷം മെഡിക്കൽ സാമഗ്രികളുമായി ഏതാനും ട്രക്കുകൾ ശനിയാഴ്ച റഫ ക്രോസിംഗിലൂടെ ഗാസയിൽ പ്രവേശിച്ചതായി ഈജിപ്ഷ്യൻ സുരക്ഷാ, റെഡ് ക്രസന്റ് വൃത്തങ്ങൾ അറിയിച്ചു.


യുദ്ധം പുനരാരംഭിക്കുമ്പോൾ ഗാസയിലെ സാധാരണക്കാർക്ക് മാനുഷിക സഹായം നൽകുന്നതിന് ഇസ്രായിൽ സൗകര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവ് പറഞ്ഞിരുന്നു.
ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ബന്ദികളെ വിട്ടയച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നീട്ടാൻ കഴിയാത്തതിന് പരസ്പരം കുറ്റമാരോപിച്ച് ഇസ്രായിലും ഹമാസും രംഗത്തെത്തി. ഹമാസുമായി ഖത്തറിൽ പരോക്ഷ ചർച്ചകൾ നടത്തിയ മൊസാദ് സംഘത്തെ ശനിയാഴ്ച തിരിച്ചുവിളിച്ചതായി ഇസ്രായിൽ അറിയിച്ചു. 
ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ മരിച്ചവരിൽ ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഉൾപ്പെടുന്നു, വടക്കൻ ഗാസ മുനമ്പിലെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കുടുംബത്തോടൊപ്പം അദ്ദേഹം കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ദേർ അൽബാലയിൽ, കുട്ടികൾ ഉൾപ്പെടെ ഒമ്പത് ഫലസ്തീനികളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
 

Latest News