Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ മാസ് റിലീഫ് സെൽ പ്രിയദർശിനി വനിത സഹകരണ സംഘത്തിന് തുടക്കം

മാസ് റിലീഫ് സെല്ലിന്റെ കീഴിലുള്ള പ്രിയദർശിനി വനിത സഹകരണ സംഘം ലോഗോ പ്രകാശനം ജിദ്ദയിൽ ഡോ.വിനീത പിള്ള നിർവഹിക്കുന്നു.

ജിദ്ദ- മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് റിലീഫ് സെല്ലിന് (മാസ് കണ്ണമംഗലം) കീഴിൽ നൂറോളം വനിതകൾക്ക് ജോലിയും തൊഴിൽ പരിശീലനവും ലഭ്യമാകുന്ന സ്വപ്‌ന പദ്ധതിയായ പ്രിയദർശിനി വനിത സഹകരണ സംഘം പ്രഖ്യാപനവും ലോഗോ പ്രകാശനവും നാട്ടിൽ നിന്നെത്തിയ നേതാക്കന്മാർക്കുള്ള സ്വീകരണവും നടന്നു. ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രമുഖ സാമൂഹിക പ്രവർത്തക ഡോ.വിനീത പിള്ള ഉദ്ഘാടനം ചെയ്തു. 
കണ്ണമംഗലം മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂർ അധ്യക്ഷനായിരുന്നു. പ്രിയദർശിനി വനിത സഹകരണ  സംഘം എന്ന പേരിലുള്ള ഈ പദ്ധതിയുടെ കീഴിൽ ഇരുപത് വനിതകൾക്ക് തൊഴിലും നൂറോളം സഹോദരിമാർക്ക് തൊഴിൽ (തയ്യൽ) പരിശീലനവും ലഭ്യമാകുന്ന പദ്ധതിയാണിത്. സഹകരണ വകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്ത് ജീവനക്കാർക്ക് ഇൻഷുറൻസ്, തൊഴിൽ സുരക്ഷ, പ്രൊവിഡന്റ് ഫണ്ട്, ഫാമിലി ബെനിഫിറ്റ് സ്‌കീം, മൈക്രോ ഫിനാൻസ് പദ്ധതി എന്നിവ ഈ പദ്ധതിക്ക് കീഴിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. നൂറോളം വനിതകൾക്ക് പ്രത്യക്ഷമായും അമ്പതോളം ആളുകൾക്ക്  പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിത്. 
കണ്ണമംഗലത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കും ഈ സ്വപന പദ്ധതിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോ.വിനീത പിള്ള പറഞ്ഞു. വളരെ കുറഞ്ഞ കാലം കൊണ്ട് മാസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും ഇനിയുള്ള എല്ലാ മാസിന്റെ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ ഉണ്ടാകുമെന്നും വിനീത പിള്ള പറഞ്ഞു. മാസ് റിലീഫ് സെൽ ചെയർമാൻ വി.പി. കുഞ്ഞിമുഹമ്മദ് ഹാജി മാസ് നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാസ് റിലീഫ് സെൽ ഓർഗനൈസിംഗ് സെക്രട്ടറി കെ.കുഞ്ഞിമൊയ്തീൻ പുതിയ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പത്തൊമ്പത് പെൺകുട്ടികളുടെ വിവാഹം, രണ്ട് പാവപ്പെട്ട കുടുംബങ്ങൾക്ക് വീട്, രോഗികൾക്ക് ചികിത്സാ സഹായം, അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ്, പ്രളയ ദുരിതത്തിൽ കഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സാന്ത്വനം, കോവിഡ് രോഗികളുടെ കുടുംബങ്ങളിൽ ഭഷ്യക്കിറ്റ്, പഠന സഹായം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാനും മാസിന് കഴിഞ്ഞിട്ടുണ്ട്. മുൻ പ്രവാസിയായ വാടക വീട്ടിൽ താമസിക്കുന്ന സഹോദരന്റെ കുടുംബത്തിന് മാസ് നിർമിച്ചു നൽകുന്ന വീടിന്റെ പണി പുരോഗമിക്കുന്നു. 
നാട്ടിൽ നിന്നെത്തിയ ചെയർമാൻ വി.പി കുഞ്ഞിമുഹമ്മദ് ഹാജിക്ക് ആലുങ്ങൽ റസാക്കും കെ.കുഞ്ഞിമൊയ്തീന് കെ.സി ശരീഫും, ഉണ്ണീൻ ഹാജി കല്ലാക്കന് എ.കെ ഹംസയും സാദിഖലി കോയിസ്സന് പി.എ കുഞ്ഞാവയും വി.പി അബ്ദുല്ലക്കുട്ടിക്ക് മുനീർ കിളിനക്കോടും കോയ ഹാജി മൂന്നിയൂരിന് എ.പി യാസർ നായിഫും ഷാൾ അണിയിച്ചു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഹുസൈൻ ചുള്ളിയോടിനെ വി.പി കുഞ്ഞിമുഹമ്മദ് ഹാജിയും ഒ.ഐ.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട നാസർ കോഴിത്തൊടിയെ കെ.കുഞ്ഞി മൊയ്തീനും ആദരിച്ചു. ഈ പദ്ധതിയിലേക്കുള്ള ആദ്യ വിഹിതം പി.എ.കുഞ്ഞാവ ചെയർമാന് കൈമാറി. 


ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ പ്രസിഡന്റ് കെ.ടി.എ മുനീർ, പി.എം.മായിൻകുട്ടി (മലയാളം ന്യൂസ്), ജലീൽ കണ്ണമംഗലം (24 ന്യൂസ്), സി.എം.അഹമ്മദ്, ബീരാൻകുട്ടി കോയിസ്സൻ (കണ്ണമംഗലം പ്രവാസി കൂട്ടായ്മ പ്രസിഡന്റ്), നൗഷാദ് ചേറൂർ (കണ്ണമംഗലം യൂത്ത് ലീഗ് പ്രസിഡന്റ്), ജാഫറലി പാലക്കോട് (മാതൃഭൂമി ന്യൂസ്), അഷ്‌റഫ് ചുക്കൻ, ബാവ പേങ്ങാടൻ, ഉമർ മങ്കട തുടങ്ങിയവർ ആശംസകൾ നേർന്നു. ഗാനമാലപിച്ച മുംതാസ് അബ്ദുറഹിമാൻ, ബഷീർ താമരശ്ശേരി, മുഹമ്മദ്കുട്ടി അരിമ്പ്ര, റഹീം കാക്കൂർ, യൂസുഫ് കരുളായി, സജീർ ആലപ്പുഴ, മുബാറക് വാഴക്കാട്, സിമി അബ്ദുൽ ഖാദർ, ഫാത്തിമ ഫർഹ, റാഫി ആലുവ, ഷാജി കൊല്ലം, ഫാത്തിമ അബ്ദുൽ ഖാദർ, മുഹമ്മദ് ഹാരിസ് തുടങ്ങിയവർക്ക് ഇബ്രാഹിം ഇരിങ്ങല്ലൂർ, അബ്ദുൽ ഖാദർ ആലുവ, നാസർ കോഴിത്തൊടി, ഹംസ എ.കെ, സുബൈർ മുട്ടം, സി.എം അഹമ്മദ്, എൻജിനീയർ അബ്ദു റഹിമാൻ, അഷ്‌റഫ് ചുക്കൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മാസ് റിലീഫ് സെൽ ഓഡിറ്റർ ഇല്യാസ് കണ്ണമംഗലം സ്വാഗതവും വൈസ് ചെയർമാൻ അഫ്‌സൽ പുളിയാളി നന്ദിയും പറഞ്ഞു.
 

Tags

Latest News