Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; 144 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ രണ്ടുദിവസം ഇടിമിന്നലും മഴയും

ചെന്നൈ - 'മിഷോങ്' ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുന്നതിനാൽ വടക്കൻ തമിഴ്‌നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 അതിതീവ്ര ന്യൂനമർദ്ദം 24 മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ രണ്ടു ദിവസം ഇടിമിന്നൽ മഴ സാധ്യത പ്രവചനവുമുണ്ട്.
 തമിഴ്‌നാട്ടിൽ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലി പട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാൻ തമിഴ്‌നാട് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
 നിശ്ചിത ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്ന റിപോർട്ടിനെ മുൻനിർത്തി ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്‌നാട് സർക്കാർ അവധി നൽകി. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 
 തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറി, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്കൻ ആന്ധ്രാപ്രദേശിൽ നിന്ന് പടിഞ്ഞാറ് മദ്ധ്യ ബംഗാൾ ഉൾക്കടലിലേക്കും അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരങ്ങളിലേക്കും തിങ്കളാഴ്ച ഉച്ചയോടെ എത്തുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകി.
 ഡിസംബർ 3 മുതൽ 6 വരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ 144 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. നിസാമുദ്ദീൻ ചെന്നൈ തുരന്തോ എക്‌സ്പ്രസ്, കൊച്ചുവേളി ഗോരഖ്പൂർ രപ്തിസാഗർ എക്‌സ്പ്രസ്, ഗയ ചെന്നൈ എക്‌സ്പ്രസ്, ബറൗണി കോയമ്പത്തൂർ സ്‌പെഷ്യൽ ട്രെയിൻ, വിജയവാഡ ജനശതാബ്ദി, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, പട്‌ന എറണാകുളം സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ബെംഗളൂരു ഹൗറ വീക്ക്‌ലി സൂപ്പർ ഫാസ്ട്രം എക്‌സ്പ്രസ് ന്യൂഡൽഹി കേരള എക്‌സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
 

Latest News