Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ സ്വകാര്യ ബസിന്റെ മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി

പരിയാരം-സ്വകാര്യ ബസിന്റെ മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി. ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം ഈസ്റ്റ് ഭഗത് സിംഗ് വായനശാലയക്ക് സമീപത്തെ കിഴക്കിനിയിൽ ആദിത്യ (24 )നാണ് മരിച്ചത്. ഇന്ന്(ശനി) സന്ധ്യയ്ക്ക് ദേശീയ പാതയിൽ പരിയാരം മെഡിക്കൽ കോളേജിന് മുൻവശത്തായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ്, തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലെക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു ബസിന്റെ മുൻചക്രം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു. പ്രകാശൻ  ബിന്ദു ദമ്പതികളുടെ മകനാണ്. .ഏക സഹോദരി ആവണി. യുവാവ്  മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 

Latest News