റിയാദ്- എസ്.എം.സി റിയാദ് പതിനൊന്നാമത് വാർഷികാഘോഷം മലസിലെ പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
ആതുര സേവന രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന റിയാദ് ഒലയ്യയിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ ഹോസ്പിറ്റൽ മലയാളി ജീവനക്കാരുടെ റിയാദിലെ ഏക കൂട്ടായ്മയാണ് സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ (എസ്.എം.സി). കൂട്ടായ്മ പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
ഡൊമനിക് സാവിയോ (റിയാദ് ടാക്കീസ്), അലി ആലുവ, ജയ്‌സൺ തോമസ്, അജീഷ് രവി, അഹമ്മദ്കുട്ടി, മുരുകൻ പിള്ള, എൽബിൻ കുര്യക്കോസ്, സുരേന്ദ്രൻ ചേലക്കര, ജാസ്മിൻ പ്രദീപ്, രജിത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുൻകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ആക്ടിംഗ് ജനറൽ സെക്രട്ടറി ആൻസൺ ജെയിംസ്, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ബേബി തോമസ് അവതരിപ്പിച്ചു. കഴിഞ്ഞ വർഷം 1,33,000 രൂപയുടെ ധനസഹായം അംഗങ്ങൾക്ക് നൽകി. വൈസ് പ്രസിഡന്റ് ജോണി തോമസ് സ്വാഗതവും വിഷ്ണു വാസ് നന്ദിയും പറഞ്ഞു.
ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാ വിരുന്നും റിയാദിലെ പ്രമുഖ ഗായകരായ കുഞ്ഞിമുഹമ്മദ്, ദേവിക, ശ്രീജ (ദുബായ്) എന്നിവരുടെ നേതൃത്വത്തിൽ ഗാന സന്ധ്യയും സംഘടിപ്പിച്ചു. കലാഭവൻ നസീബും ടീമും അവതരിപ്പിച്ച മിമിക്‌സ് പരേഡും, സ്‌റ്റേജ് ഷോയും പരിപാടിയുടെ മാറ്റു കൂട്ടി. അനസ്, ബിനോയ്, സുമേഷ്, നിഷാന്ത്, ബാബു ജോസഫ്, റഫീഖ് കൊച്ചി, സിറാജ്, മാത്തുകുട്ടി, ലിബിയ ജെയ്‌സൺ, പത്മകുമാർ, അനു, ഷൈനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.