ജിദ്ദ- ജിദ്ദ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കൗൺസിൽ മീറ്റ് മണ്ഡലം പ്രസിഡന്റ് പി.ടി.കെ അഹമ്മദിന്റെ അധ്യക്ഷതയിൽ സൗദി നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം നിർവഹിച്ചു.
കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ ദിനേന ജനമനസ്സുകളിൽ ഇടം പിടിക്കുന്നതായി സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് അഭിപ്രായപ്പെട്ടു. ഷറഫിയ ഇംപീരിയൽ ഹോട്ടലിൽ നടന്ന ജിദ്ദ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റിയുടെ 'അഭിമാനകരമായ അസ്ഥിത്വത്തിന് നന്മ പകരം കെ.എം.സി.സിയിലൂടെ' എന്ന പ്രമേയത്തിൽ നടന്ന മണ്ഡലം കൗൺസിൽ മീറ്റിൽ സംസാരിക്കുകയയായിരുന്നു അദ്ദേഹം.
സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി അബ്ദുറഹിമാൻ, റിട്ടേണിംഗ് ഓഫീസർ ഹസൻ കോയ, ജില്ലാ ഭാരവാഹികളായ ടി.കെ അബ്ദുറഹിമാൻ, ഒ.പി സലാം, കുട്ടിമോൻ ബേപ്പൂർ, അബ്ദുൽ വഹാബ് കോട്ടക്കൽ, റിയാസ് താത്തോത്ത്, ബഷീർ വീര്യമ്പ്രം, ഷബീറലി സിറ്റി, നൗഫൽ റിഹേലി, തഹ്ദീർ ആർ.കെ, മണ്ഡലം നിരീക്ഷകൻ ശരീഫ് പൂലേരി, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഖാലിദ് പാളയാട്ട്, കുറ്റിയാടി മണ്ഡലം ജനറൽ സെക്രട്ടറി ജാബിർ കുറ്റിയാടി, മണ്ഡലം ഭാരവാഹികളായ സിദ്ദീഖ് ഹാജി ജീപാസ്, ഷാനവാസ് ജീപാസ്, റഷീദ് മാസ്റ്റർ, അസ് ലം കെ.പി, നസീർ മച്ചിങ്ങൽ, കരീം കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.
കമ്മിറ്റിയുടെ പ്രവർത്തന, വരവു ചെലവ് കണക്ക് റിപ്പോർട്ട് വർക്കിംഗ് സെക്രട്ടറി തഹ്ദീർ ആർ.കെ അവതരിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മുക്കോലയ്ക്കൽ സ്വാഗതവും ട്രഷറർ നസീർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി സിദ്ദീഖ് ഹാജി ജീപാസ് (മുഖ്യ രക്ഷാധികാരി), പി.ടി.കെ അഹമ്മദ് (ചെയർമാൻ), ജലീൽ മുക്കോലക്കൽ (പ്രസിഡന്റ്), നസീർ മച്ചിങ്ങൽ (ജനറൽ സെക്രട്ടറി), ടി.കെ.കെ ഷാനവാസ് ജീപാസ് (ട്രഷറർ) താഹിർ തങ്ങൾ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി അസ് ലം കെ.പി, ഗഫൂർ.കെ, ഫിർദൗസ് കെ.പി, അസീൽ കൈനാട്ടി എന്നിവരെയും സെക്രട്ടറിമാരായി മുൻതസീർ, ഷെഫീഖ് മച്ചിങ്ങൽ, സുഹൈൽ കാർത്തികപ്പള്ളി, ഫസൽ കുഞ്ഞിപ്പള്ളി എന്നിവരെയും വിംഗ് കൺവീനർമാരായി ഹിദായത്ത് (മീഡിയ), നയീം കാസിം (ആർട്‌സ്, സ്‌പോർട്‌സ്), മുഹമ്മദ്.കെ (വെൽഫെയർ) എന്നിവരെയും തെരഞ്ഞെടുത്തു.