Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് വീണ്ടും ഉരുൾപൊട്ടൽ, പുഴകളെല്ലാം കരകവിഞ്ഞൊഴുകുന്നു

മലപ്പുറം- കനത്ത മഴയിൽ വീണ്ടും വടക്കൻ ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടൽ. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട്, നിലമ്പൂർ, കോഴിക്കോട് പുതുപ്പാടി, കണ്ണപ്പൻകുന്ന്, താമരശേരി മൈലിളാംപാറ, കൂരാച്ചുണ്ട് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഇതുവഴി ഒഴുകുന്ന പുഴകളെല്ലാം കരകവിഞ്ഞൊഴുകയാണ്. ചാലിയാർ കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും തൊഴിലാളികൾ ഒറ്റപ്പെട്ടു. ആഢ്യൻപാറ ജലവൈദ്യുതി പദ്ധതി അടച്ചിട്ടു. ജീവനക്കാരോട് ഇവിടെനിന്ന് മാറിപ്പോകാൻ നിർദ്ദേശം നൽകി. 
അതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയാണ്. മുഴുവൻ ഷട്ടറുകളും ഉയർത്തും.
 

Latest News