Sorry, you need to enable JavaScript to visit this website.

പോലീസുകാരന്‍ പറഞ്ഞ സംശയം ഒടുവില്‍ പത്മകുമാറിലേക്കെത്തി, തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത് മൂത്ത കൂട്ടിയെ

കൊല്ലം - കട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരു പോലീസുകാരന്‍ ഉന്നത ഉദ്യോഗസ്ഥനോട് പറഞ്ഞ സംശയമാണ് ഒടുവില്‍ പത്മകുമാറിന്റെയും കുടുംബത്തിന്റെ അറസ്റ്റില്‍ കലാശിച്ചത്. ഒരു വെള്ള സിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംഭവ ദിവസം തന്നെ തിരിച്ചറിഞ്ഞു. പിറ്റേ ദിവസം കുട്ടിയെ ഉപേക്ഷിച്ചപ്പോള്‍ ഒരു നീലക്കാറില്‍ തന്നെ കൊണ്ടുവന്ന് പിന്നീട് ഓട്ടോയില്‍ കയറ്റിയാണ് ആശ്രാമം മൈതാനത്തെത്തിച്ചതെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. അതോടെ നീലക്കാറിനെ തിരഞ്ഞായി പോലീസിന്റെ നീക്കം. ഇതിനിടയില്‍ ഒരു പോലീസുകാരന്‍ ഉന്നത ഉദ്യേഗസ്ഥരോട് ഒരു സംശയം പറഞ്ഞു. ചാത്തന്നൂരിലെ ഒരു വീട്ടില്‍ ഒരു വെള്ളക്കാറും ഒരു നീലക്കാറും നിര്‍ത്തിയിട്ടതായി കണ്ടവെന്നായിരുന്നു സംശയം. വലിയ പ്രതീക്ഷയോടെയല്ലെങ്കിലും ആ സംശയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ കീഴിലുള്ള അന്വേഷണ സംഗത്തിന് നിര്‍ദ്ദേശം നല്‍കി. ആ അന്വേഷണമാണ് പത്മകുമാറിന്റെയും ഭാര്യ അനിത കുമാരിയുടെയും മകള്‍ അനുപമയുടെയും അറസ്റ്റില്‍ കലാശിച്ചത്. തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ഒരു വര്‍ഷം മുന്‍പ് തന്നെ ആസൂത്രണം ചെയ്തപ്പോള്‍ കാറിന് വ്യാജ നമ്പര്‍ നിര്‍മ്മിക്കുകയായിരുന്നു ആദ്യം ചെയ്തത്. തട്ടിക്കൊണ്ടു പോകല്‍ നടത്താന്‍ സൗകര്യമുള്ള സ്ഥലവും കുട്ടികളെയും തിരഞ്ഞ് കുടുംബം കാറില്‍ പരിസര പ്രദേശങ്ങളില്‍ പലതവണ കറങ്ങി. അധികം ശ്രദ്ധയില്‍പ്പെടാത്തതും കൈകാര്യം ചെയ്യാനെളുപ്പവുമായ കുട്ടികളെയായിരുന്നു പ്രതികള്‍ക്ക് ആവശ്യം. സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്നേയാണ് ഓയൂരിലെ കുട്ടിയും സഹോദരനും ശ്രദ്ധയില്‍പ്പെടുന്നത്. പിന്നെയും രണ്ട് മൂന്ന് തവണ ഇവര്‍ പരിസരത്ത് തമ്പടിക്കുകയും കുട്ടിയെ കാണുകയും ചെയ്തു. കുട്ടിയെ തട്ടിയെടുക്കാന്‍ രണ്ടു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവദിവസം നാലു മണിയോടെ കുട്ടികള്‍ക്കടുത്തെത്തിയ ഇവര്‍ ആദ്യം മൂത്ത കുട്ടിയെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അത് നടക്കാതെ വന്നതോടെ ആറുവയസുകാരിയിയെ തട്ടിയെടുക്കുകയായിരുന്നു.

 

Latest News