Sorry, you need to enable JavaScript to visit this website.

സുരേഷ് ഗോപിയുടെ വേദിയിലേക്ക് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഓടിക്കയറി യുവാവ്, പ്രതി സുരേഷ് പിടിയിൽ

തൃശൂർ- ബി.ജെ.പി നേതാവ് സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് വേദിയിലേയ്ക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. തളിക്കുളം സ്വദേശി സുരേഷ് (43) ആണ് ആക്രമണത്തിന് മുതിർന്നത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം വേദിയിലേയ്ക്ക് കയറാൻ ശ്രമിക്കുകയായിരുന്ന ഇയാളെ ബി.ജെ.പി പ്രവർത്തകർ പിടികൂടി പോലീസിന് കൈമാറി. പരിപാടി നടന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണ് സുരേഷ്. സാമ്പത്തിക പ്രശ്‌നങ്ങൾ യുവാവിനെ അലട്ടിയിരുന്നതായി പോലീസ് പറഞ്ഞു.
 

Latest News