തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇരയായ കുട്ടിയും സഹോദരനും തിരിച്ചറിഞ്ഞു

കൊല്ലം - കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും തട്ടിക്കൊണ്ടുപോകലിന് ഇരയായ കുട്ടിയും സഹോദരനും തിരിച്ചറിഞ്ഞു. ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവരെ ചോദ്യം ചെയ്യുന്നതിനിടെ കുട്ടികളെ എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടികള്‍ പ്രതികളെ തിരിച്ചറിഞ്ഞത്. സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ കാറിലുണ്ടായിരുന്നത് ഇവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നുവെന്നാണ് സഹോദരന്‍ മൊഴി നല്‍കിയത്.  കാറില്‍ നാലു പേരുള്ളതായി സംശയിക്കുന്നതായി സംഭവം നടന്ന സമയത്ത് സഹോദരന്‍ പോലീസിനോട് പറഞ്ഞിരുന്നു. തട്ടിക്കൊണ്ട് പോകല്‍ നടത്തിയത് കടബാധ്യത തീര്‍ക്കാനാണെന്നാണ് പത്മകുമാര്‍ നല്‍കിയ മൊഴി. പണം ചോദിച്ച് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചത് അനിതാ കുമാരിയാണെന്നും മൊഴി നല്‍കി. പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍  എത്തിച്ചു. പ്രതികളെ കാണാനായി നിരവധി പേരാണ് തടിച്ചു കൂടിയത്. മുഖം മറച്ച നിലയിലാണ് പ്രതികളെ സ്റ്റേഷനിലെത്തിച്ചത്.

 

Latest News