Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി, മോചന ദ്രവ്യത്തിനായി ഫോണ്‍ വിളിച്ചത് അനിതാകുമാരി

കൊല്ലം -ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാറാണ് കേസിലെ ഒന്നാം പ്രതി, ഭാര്യ അനിതാ കുമാരി രണ്ടാം പ്രതിയും മകള്‍ അനുപമ മൂന്നാം പ്രതിയുമാണ്. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് അനിതാ കുമാരിയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി. കുട്ടിയുമായി ആശ്രാമം മൈതാനത്ത് ഓട്ടോയില്‍ വന്നതും അനിതാ കുമാരി തന്നയാണ്. ചിന്നക്കടയിലൂടെ നീലക്കാറില്‍ കുട്ടിയെ എത്തിച്ചത് പത്മകുമാറും ഭാര്യയും ചേര്‍ന്നാണ്. ലിങ്ക് റോഡില്‍ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാര്‍ ജ്യൂസ് കടയ്ക്കടുത്ത് കാത്തുനിന്നു. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴികളില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. പത്മകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയുന്നതാണ് സംഘത്തെ കുഴപ്പിക്കുന്നത്. സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള ബ്ലാക് മെയിലിംഗ്, പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ബന്ധം, സാമ്പത്തിക തട്ടിപ്പ് എന്നീ മൊഴികളില്‍ ഇന്ന് പോലീസ് കൃത്യത വരുത്തും. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും.

 

Latest News