Sorry, you need to enable JavaScript to visit this website.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ യൂട്യൂബിലെ താരം, അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സ്

കൊല്ലം - ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് മാതാപിതാക്കളോടൊപ്പം അറസ്റ്റിലായ പി അനുപമ യൂട്യൂബിലെ താരം. അനുപമ പത്മന്‍ എന്ന പേരിര്‍ യൂട്യൂബില്‍ വീഡിയോകള്‍ ചെയ്യുന്ന അനുപമയ്ക്ക് അഞ്ച് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉണ്ട്. ഹോളിവുഡ് താരങ്ങളെക്കുറിച്ചുള്ളതാണ് അനുപമയുടെ വീഡിയോകള്‍ ഏറെയും. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യനെ കുറിച്ചുള്ള വീഡിയോകള്‍ നിരവധിയുണ്ട്.  കെന്‍ഡല്‍ ജെന്നര്‍, ബെല്ല ഹദീദ് എന്നിവരുടെയും വീഡിയോയും അനുപമ തന്റെ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് അവതരണം. ഒരു മാസം മുന്‍പായിരുന്നു അവസാന വീഡിയോ പങ്കുവെച്ചിരുന്നത്. 'അനുപമ പത്മന്‍' എന്ന യൂട്യൂബ് ചാനലില്‍ ആകെ 381 വീഡിയോയാണുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായകളെ ഏറെ ഇഷ്ടമുള്ള അനുപമ നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വീഡിയോയും ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മേക്കപ്പ് വീഡിയോയായിരുന്നു ഏറ്റവും അവസാനമായി പോസ്റ്റ് ചെയ്ത വീഡിയോ. ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നാം പ്രതിയാണ് അനുപമ. കേസില്‍ ഒന്നാം പ്രതി അനുപമയുടെ പിതാവ് പത്മകുമാറും രണ്ടാം പ്രതി അമ്മ അനിതകുമാരിയുമാണ്.

Latest News