ഭയങ്കര കള്ളി, 10,000 ഡോനട്ടുകളടങ്ങിയ വാന്‍ പൊക്കി 

മെല്‍ബണ്‍- പലതരം കള്ളന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാലും, ഇങ്ങനെയൊരു പലഹാരക്കള്ളിയെ കണ്ടുകാണില്ല. ഓസ്ട്രേലിയയില്‍ നിന്നും മോഷണം പോയത് 10,000 ഡോനട്ടുകളടങ്ങിയ വാന്‍. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ തുറമുഖ നഗരമായ ന്യൂകാസിലിലാണ് സംഭവം.വിവിധ ഔട്ട്‌ലെറ്റുകളിലേക്ക് ഡോനട്ട് ഡെലിവറി ചെയ്യുന്നതിനായി പോകുന്ന വഴിയാണ് വാന്‍ മോഷ്ടിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുലര്‍ച്ചെ 3.30 ഓടെ വാനിന്റെ ഡ്രൈവര്‍ വാന്‍ ഒരു സര്‍വീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തു. ആ നേരത്ത് ഒരു സ്ത്രീ വാനില്‍ കയറി ഓടിച്ചുപോവുകയായിരുന്നുവത്രെ. നൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ഓസ്‌ട്രേലിയയില്‍ ഈ ഒരു ഡോനട്ടിന്റെ വില ഏകദേശം 4 ഡോളര്‍ ആണ് (ഏകദേശം 333 രൂപ). ഇങ്ങനെ നോക്കുമ്പോള്‍ ഏകദേശം 33 ലക്ഷത്തിന്റെ ഡോനട്ടാണ് സ്ത്രീ മോഷ്ടിച്ചു കൊണ്ടുപോയിരിക്കുന്നത്.ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഇപ്പോള്‍ ഡോനട്ടും കൊണ്ടുപോയിരിക്കുന്ന ഈ വാനിനായി തിരച്ചില്‍ നടത്തുകയാണ്. 


 

Latest News