തെക്കന്‍ ഗാസയില്‍ ഹമാസുമായി കനത്ത പോരാട്ടമെന്ന് ഹീബ്രു മാധ്യമങ്ങള്‍

ടെല്‍അവീവ്- ഇസ്രായില്‍ സൈനിക നടപടികള്‍ ശക്തമാക്കിയ ഗാസയില്‍ ഹമാസുമായുള്ള പോരാട്ടം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. ഹീബ്രു ഭാഷാ മാധ്യമങ്ങളാണ് സൈന്യത്തിന് ഗാസയില്‍ ഹമാസില്‍നിന്ന് കനത്ത പ്രതിരോധം നേരിടെണ്ടിവരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രായില്‍ സൈന്യം കഴിഞ്ഞ ദിവസം രാത്രി ഗാസയില്‍ ഹമാസിനും മറ്റ് പോരാളി ഗ്രൂപ്പുകള്‍ക്കുമെതിരെ ആക്രമണം ശക്തമാക്കിയിരുന്നു.  
ഹമാസിന്റെ ചില നേതാക്കള്‍ നഗരത്തിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്  ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്രായില്‍ സൈന്യം  കര ആക്രണം വിപലുമാക്കിയതായി ചാനല്‍ 12  റിപ്പോര്‍ട്ട് ചെയ്തു.
ഗാസ സിറ്റിയിലും വടക്കന്‍ ഗാസയിലെ ബൈത്ത് ലാഹിയയിലും സൈന്യം ആക്രമണം തുടരുകയാണെന്ന് ആര്‍മി റേഡിയോ പറയുന്നു.
നേരത്തെ, തെക്കന്‍ ഗാസയിലും ഖാന്‍ യൂനിസിലും റഫയിലും ഇസ്രായില്‍  ആക്രമണം നടത്തിയിരുന്നു.

 

Latest News