ആലുവ- മുഖ്യമന്ത്രിയുടെ നവകേരള സദസ് ആലുവയില്‍ എത്തുമ്പോള്‍ വേദിക്ക് സമീപമുള്ള സ്വകാര്യ ബസ് ടെര്‍മിനലിലെ ഹോട്ടലുകളിലും ടീ സ്റ്റാളുകളിലും പാചകവാതക സിലിണ്ടര്‍ ഉപയോഗിക്കരുതെന്ന് പോലീസിന്റെ വിചിത്ര മുന്നറിയിപ്പ്. ഡിസംബര്‍ ഏഴിന് വൈകിട്ട് മൂന്നിന് ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് സദസ്. വന്‍ജന പങ്കാളിത്തമുണ്ടാകുന്ന പരിപാടിയുടെ സുരക്ഷ പരിഗണിച്ചാണ് നിയന്ത്രണമെന്നും മറ്റു സ്ഥലങ്ങളില്‍ പാചകം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കടകളിലെത്തിച്ച് വില്കാമെന്നും ആലുവ എസ്.എച്ച്.ഒ മഞ്ജുദാസ് നല്‍കിയ നോട്ടീസില്‍ പറയുന്നു.
കടകളില്‍ ജോലിക്ക് നില്‍ക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പോലീസ് സ്റ്റേഷനില്‍നിന്ന് ഫോട്ടോപതിച്ച താത്കാലിക തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. അല്ലാത്തവരെ ജോലിസ്ഥലത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. വ്യാഴാഴ്ച വൈകിട്ടാണ്കടഉടമകള്‍ക്ക് അറിയിപ്പ് നല്‍കിയത്.






