Sorry, you need to enable JavaScript to visit this website.

മലപ്പുറം ചങ്ങരംകുളത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു  

(ചങ്ങരംകുളം) മലപ്പുറം - ചങ്ങരംകുളത്തെ ചിറവല്ലൂരിൽ രണ്ട് സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു. ചിറവല്ലൂർ മൂപ്പറം സ്വദേശി പുല്ലൂണിയിൽ ജാസിമിന്റെ മക്കളായ ജിഷാദ് (8), മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. 
വീടിനടുത്തുള്ള വയലിൽ പോയ കുട്ടികളെ കാണാതായതിനെ തുടർന്നുള്ള  തിരച്ചിലിലിലാണ് വീടിന് പുറകിലുള്ള കുളത്തിൽ കുട്ടികളെ കണ്ടെത്തിയത്. ഉടനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest News