റഫായില്‍ ജീവകാരുണ്യ ട്രക്കുകളുടെ വരവ് നിലച്ചു


ഗാസ- ഇസ്രായില്‍ ബോംബാക്രമണം പുനരാരംഭിച്ചതോടെ ഈജിപ്തില്‍നിന്ന് ഗാസ മുനമ്പിലേക്ക് ആവശ്യമായ സഹായങ്ങളും ഇന്ധനവും പാചക വാതകവും കയറ്റിയ ട്രക്കുകളുടെ പ്രവേശനം നിര്‍ത്തിയതായി റഫ അതിര്‍ത്തി ക്രോസിംഗിന്റെ വക്താവ് പറഞ്ഞു.
റഫ ക്രോസിംഗിലൂടെ വിതരണം ചെയ്ത സഹായത്തിന്റെ അളവ് ഒരാഴ്ച നീണ്ടുനിന്ന യുദ്ധവിരാമത്തിനിടയില്‍ വര്‍ധിച്ചിരുന്നു. ഇത് ഇപ്പോഴും ആവശ്യമുള്ളതിനേക്കാള്‍ വളരെ കുറവാണെന്ന്  ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗാസയിലേക്കുള്ള മാനുഷിക സഹായത്തിനുള്ള ഏക പ്രവേശന കേന്ദ്രമാണ് റഫ. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഒക്ടോബര്‍ 21 നാണ് പരിമിതമായ രീതിയിലെങ്കിലും സഹായവിതരണം ആരംഭിച്ചത്.

 

Latest News